തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ട് അത്തംമുതൽ ഉത്രാടംവരെ നടത്തിയ അത്തം പത്തോണം ലാക്പതി ഓഫറിലെ ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിച്ച 10 വിജയികൾക്കുള്ള ചെക്കുകൾ പൂങ്കുന്നം ഷോറൂമിൽ നടന്ന ചടങ്ങിൽ നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത് വിതരണം ചെയ്തു.
നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ ഹെഡ് എൻ.പി. ജോയ്, ബ്രാഞ്ച് മാനേജർ വിനോദ്, ഗൾഫ് പാർക്ക് ബാബു എന്നിവർ പങ്കെടുത്തു.
വിജയികളായ സനിൽ, ആഷ്ന, അനിത വിനോദ്, മോഹനകുമാരി, ദിൽന ഷെറിൻ, ദക്ഷ കെ. വിഷ്ണുദേവ്, ജോയ് സുരേന്ദ്രൻ, രജീഷ്, കലേശൻ, നിവേദ് എന്നിവർ ചെക്കുകൾ ഏറ്റുവാങ്ങി.